Pages

Wednesday, June 8, 2011

കൊക്കോ കൃഷി.
ഇപ്പോള്‍, കൊക്കോ കൃഷിക്ക് സ്വീകാര്യമായ സമയമാണ്. രണ്ടു വര്ഷം മാത്രം പ്രായമുള്ള ഒരു കൊക്കോ ചെടിയുടെചിത്രമാണ് മുകളില്‍ കൊടുത്തിട്ടുള്ളത്. ചെടി, ഇനിയും ഒരു നൂറു കൊല്ലം ഫലം തരും. ഇത്ര പെട്ടെന്നും, ഇത്രയുംദീര്‍ഘ കാലത്തേക്കും ആദായം തരുന്ന മറ്റു കൃഷികള്‍ നമുക്കില്ലതന്നെ! ഇരുന്നൂറോളം ചെടികള്‍ ഉള്ള ഞാന്‍, കഴിഞ്ഞ വര്ഷം, ഒന്നര ലക്ഷം രൂപയ്ക്കു, കൊക്കോ വിറ്റ അനുഭവമുണ്ട്! കൂലിച്ചിലവ് ഒരു രൂപ പോലും ഇല്ല!

ഇപ്പോള്‍ ഒരു കിലോ കൊക്കോയുടെ വില, ഏകദേശം അമ്പതു രൂപയുണ്ട്.

കൃഷിയോട് താല്പര്യമുള്ളവര്‍, ആവശ്യപ്പെട്ടാല്‍, പറ്റുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഞാന്‍ സന്നദ്ധനാണ്. ഞാനുംതിരക്കുള്ള ഒരാളാണ്. എന്നാലും, കൃഷി സംബന്ധമായ സഹായങ്ങള്‍ക്ക് ബന്ധപ്പെടുക. നിങ്ങളുടെ കാര്‍ഷികസുഹൃത്തുക്കള്‍ക്കും, ആവശ്യമെന്നു തോന്നിയാല്‍, മെയില്‍ ഫോര്‍വേഡ്‌ ചെയ്യുക.

കൊക്കോ കൃഷിയെക്കുറിച്ചു വിശദമായിട്ടു്, എന്റെ പഴയ പോസ്റ്റുകളില്‍ എഴുതിയിട്ടുണ്ട്. അതു കൊണ്ടാണ്, ഇപ്പോള്‍ കൂടുതല്‍ വിശദമായിട്ടു എഴുതാത്തത്. താല്പര്യമുണ്ടെങ്കില്‍, പഴയ പോസ്റ്റുകളും കൂടി, കൂട്ടി വായിച്ചാല്‍ നന്നായിരിക്കും.


25 comments:

 1. നാട്ടിലെത്തിയാല്‍ ആ വഴിക്ക് വരാം വിശദമായി പറഞ്ഞു തന്നാല്‍ മതി..

  ReplyDelete
 2. അപ്പച്ചാ....കൊക്കോ കൃഷി ചെയ്യാന്‍ ആഗ്രഹം ഉണ്ട് പക്ഷേ സ്ഥലം ഇല്ല.

  ReplyDelete
 3. അച്ചായോ, കൃഷി പൊടി പൊടിക്കുന്നുണ്ടല്ലോ, സന്തോഷം. എന്നെങ്കിലും അതിലെ വരാം. പക്ഷെ തീരദേശത്തെ മണ്ണ് ഇതിനു പറ്റുമോ?

  ReplyDelete
 4. നന്മ നിറഞ്ഞ മനസ്സുള്ളവനേ ഇങ്ങനെ എഴുതാന്‍ കഴിയൂ..
  തൊഴിലില്ലാത്ത യുവാക്കള്‍, സീരിയല്‍ രോഗം ബാധിച്ച വീട്ടമ്മമാര്‍,വെടി പറഞ്ഞു ദിവസം കഴിക്കുന്ന പെന്ഷന്കാര്‍ എന്നിവര്‍ക്കൊക്കെ ഇത് വളരെ ഉപകാരപ്പെടും എന്ന് തോന്നുന്നു.
  വെറും അഞ്ഞൂറ് റിയാലിന് (ഏകദേശം 6000രൂപ) മാസശംബളം വാങ്ങുന്ന ഇവിടത്തെ മലയാളി തൊഴിലാളികള്‍ ഇതൊന്നു വായിചെന്കില്‍ എന്ന് ആശിക്കുക്യയാണ്
  നാട്ടില്‍ വന്നാല്‍ ഞാനും വരാം. അപ്പച്ചനെ കാണുക എന്നത് ആദ്യ ഉദേശ്യം, കൃഷി രണ്ടാമത്..

  ReplyDelete
 5. തൊടിയിലെ വളം വലിച്ചെടുക്കും എന്നു പറഞ്ഞ് ഞങ്ങടെ നാട്ടിൽ ആരും കൊക്കൊ കൃഷി ചെയ്യാറില്ല. ഇനി ഞാൻ റെഡി.
  നന്ദി അപ്പച്ചാ..

  ReplyDelete
 6. അപ്പോള്‍ കൊക്കൊ കൃഷിയിലാണല്ലേ.. വല്യ കുര്‍ഷകനാവുമ്പോ.. കാശൊക്കെ ആവുമ്പോ നമ്മളെയൊക്കെ ഓര്‍ക്കണേ :)

  ReplyDelete
 7. കൊക്കോകൃഷി കണ്ടിട്ടുണ്ട്, അതിന്റെ മധുരമുള്ള അകത്തെ ഭാഗം കഴിച്ചിട്ടുമുണ്ട്. അത് ശരീരത്തിന് ഉത്സാഹവും ഉണർവ്വും ഉണ്മേഷവും തരുന്നതാണെന്നും അറിയാം.നല്ലതുപോലെ കൃഷി ചെയ്താൽ ചെലവുചെയ്യാതെ ഒന്നരലക്ഷം രൂപ വാർഷികവരുമാനം കിട്ടുന്നത് എന്തുകൊണ്ടും എല്ലാവർക്കും പ്രയോജനപ്രദം തന്നെ. എന്തായാലും നേരിൽക്കണ്ട് കാര്യങ്ങൾ മനസ്സിലാക്കി ഒന്നു ശ്രമിക്കാം. അനുമോദനങ്ങൾ.....

  ReplyDelete
 8. പണ്ട് ഈ കൊക്കോയൊക്കെ കൃഷിക്കാര്‌ വെട്ടികളഞ്ഞത് ഓർമ്മവരുന്നു..ഇപ്പോ ലാഭം ആണോ ശരിക്കും...

  ReplyDelete
 9. നല്ല ഉദ്യമം അപ്പച്ചാ...

  ReplyDelete
 10. നിക കേച്ചേരി അഭിപ്രായപ്പെട്ടതിനോട് ഞാന്‍ യോജിക്കുന്നു. മുമ്പ് തറവാട് തൊടിയില്‍ കൊക്കൊ ഉണ്ടായിരുന്നത് പില്‍ക്കാലത്ത് വെട്ടി മാറ്റി. താല്‍പ്പര്യം ഉള്ളവരെ സഹായിക്കാമെന്ന് പറയുന്നത് വലിയ കാര്യമാണ്.

  ReplyDelete
 11. കൃഷി ചെയ്യാന്‍ ആഗ്രഹം ഉണ്ട് പഠിത്തം കഴിഞ്ഞ്...

  ReplyDelete
 12. കൊക്കോ കൃഷിയിലെ പ്രധാന വില്ലനായ അണ്ണാനെ എങ്ങനെയാ അപ്പച്ചന്‍ നേരിടുന്നത്?

  ഒരു 10 കൊക്കോ മൂട് വെയ്ക്കാന്‍ എത്ര സ്ഥലം വേണ്ടി വരും?

  ReplyDelete
 13. കൃഷിയെ പ്രോത്സാഹിപ്പികാനുള്ള ഈ ബ്ലോഗ്‌ ഒരു കര്‍ഷകന്റെ നല്ല മനസ്സാണ് കാണിക്കുന്നത്. എനിക്ക് കൊക്കോ കൃഷിയെ കുറിച്ച് ഒന്നും അറിയില്ല. എന്റെ നാട്ടില്‍ കൊക്കോ ഇല്ല താനും. കൃഷി തല്‍പ്പരന്‍ ആണ് ഞാന്‍. പക്ഷെ പ്രവാസിയായ എനിക്ക് ഇപ്പോള്‍ ഇതു കേള്‍ക്കാന്‍ മാത്രമേ സാധിക്കൂ.. അഭിനന്ദനങ്ങള്‍...
  www.ettavattam.blogspot.com

  ReplyDelete
 14. ജീവിതത്തില്‍ ഇന്നി ഒരു ആഗ്രഹം നല്ല ഒരു കൃഷികാരനവുക .....അത്ര എളുപ്പമല്ല എന്ന് അറിയാം എനാലും ഞാന്‍ ശ്രമിക്കും ...സഹായങ്ങള്‍ പ്രതീക്ഷിക്കാം അല്ലെ

  ReplyDelete
 15. പോസ്റ്റ്‌ വളരെ താല്‍പര്യത്തോടെ വായിച്ചു. സൌകര്യത്തിനനുസരിച്ച് കൃഷിയിലെക്ക് നോക്കാം.
  പിന്നെ എല്ലാവരും കൂടെ അങ്ങോട്ട് വന്നാല്‍ ബുദ്ധിമുട്ടാണ്.

  ReplyDelete
 16. വളരെ നന്ദി. ആ പഴയ പോസ്റ്റുകളുടെ ലിങ്ക് ഒന്ന് തരണേ... എന്നാല്‍ എളുപ്പമാകും.--

  ReplyDelete
 17. ചെറുപ്പത്തിലെ വലിയൊരു മോഹമായിരുന്നു ഒരു കൃഷിക്കാരന്‍ ആവുക എന്നത്
  പക്ഷെ വിധിയതിനനുവധിച്ചില്ല, പകരം കറങ്ങും കസ്സേരയില്‍ ഒരു നോക്കുകുത്തി
  ആയി ഇരിക്കാനേ വിധി അനുവധിചുള്ള്.
  അമ്മയുടെ അപ്പന്‍ പാടത്തു പണിയെടുക്കുന്നത് കണ്ട എന്റെ ചെറുപ്പകാലം
  എന്നെ കൃഷിയിലേക്ക് ആകര്‍ഷിച്ചു. പക്ഷെ മുളയിലെ വാടിക്കരിഞ്ഞു പോയ ഒരു മോഹം.
  ആതെ, ഈ കൃഷിക്കുറിപ്പ് ആ കാലം തൊട്ടുണര്‍ത്തി.
  നന്ദി അപ്പച്ചാ നന്ദി
  വീണ്ടും വരാം ആ ഓര്‍മ്മകള്‍ പുതുക്കാന്‍
  വരട്ടെ കൂടുതല്‍ കൃഷിക്കഥകള്‍.
  ആശംസകള്‍

  ReplyDelete
 18. ചേട്ടാ എന്ന് ഞാന്‍ വിളിക്കട്ടെ....കമന്റ് എഴുതുവാനായി മലയാളം ടൈപ്പ് ചെയ്യുവാനുള്ള രീതിയില്‍ ബ്ലോഗ്‌ മാറ്റുമല്ലോ......ഇനി ഞാന്‍ ഒരു ബ്ലോഗ്‌ ചെയ്യുന്നുണ്ട്......http://malayalamresources.blogspot.in/....
  ഇനി മറ്റൊരു കാര്യം ചേട്ടനോട് പറയാനുണ്ട്........കൃഷിക്കാര്‍ക്ക് പ്രശ്നങ്ങള്‍ ഇല്ലേ?....അത് ഏറ്റെടുക്കുവാന്‍ ഒരു രാഷ്ട്രീയക്കാരും വരാറില്ല........ചേട്ടന്‍ എന്നോട് അനുകൂളിക്കുമോ എന്ന് അറിയില്ല......ഒരു പ്രശ്നം പറയാം.......നമ്മുടെ പറങ്കിയണ്ടി നാം കേരളത്തില്‍ തന്നെ വില്‍ക്കണം എന്നാ നിയമമുണ്ട്...അറിയില്ലേ?ഇനി മറ്റൊന്ന്....കൃഷിഭവന്‍ വഴി ലഭിക്കുന്ന കാര്‍ഷിക ഇളവുകള്‍ ആരൊക്കെ വാങ്ങുന്നു?ഇനി പലതുമുണ്ട്..........

  ReplyDelete
 19. pls explain fermentation procedure. And also give the cocoa buyers name and address in Kottayam,Ernakulam, Alappuzha, and Kollam district

  ReplyDelete
 20. അപ്പച്ചൻ ചേട്ടാ ഞാൻ ഇടുക്കിയിൽ നിന്നാണ് കുറേ കൊക്കോമരങ്ങളുണ്ട് ഇപ്പോൾ കുറച്ചു തൈകൾ വച്ചിട്ടുമുണ്ട് നല്ല വിലയും കിട്ടുന്നുണ്ട് രാസവളങ്ങൾ ഒന്നും ഇതുവരെ ഉപയോഗിച്ചിട്ടില്ല കൊക്കോക്ക് രാസവളങ്ങൾ കൊടുക്കുന്നത് നല്ലതാണോ, ആണെങ്കിൽ എന്തൊക്കെ എങ്ങനെയൊക്കെയാ കൊടുക്കേണ്ടത് ?

  ReplyDelete
 21. നല്ല കൊക്കോ തൈകൾ എവിടെ കിട്ടും,

  ReplyDelete
 22. മഴക്കാലമാവുമ്പോൾ കായ്കൾ കറുത്ത് കേടാകും ഇതിനെന്താണ് പ്രതിവിധി ?

  ReplyDelete