Pages

Friday, March 2, 2012

കൊക്കോ കൃഷി. പരിപാലനം.


അധികം ഈര്‍പ്പമില്ലാത്ത, നീര്‍ വാര്‍ച്ചയുള്ള മണ്ണാണ് കൊക്കോ കൃഷിക്ക് ഉത്തമം. തനി വിളയായിട്ടും, ഇടവിളയായിട്ടും കൊക്കോ നടാം., തനിവിളയാണെങ്കില്‍ ഒരെക്ര സ്ഥലത്തു നാനൂറും, ഇടവിളയാണെങ്കില്‍ ഇരുനൂറും ചെടികള്‍ നടാന്‍ പറ്റും; എങ്കിലും, ചെടികളുടെ എണ്ണം കുറയുകയും, ചെടികള്‍ തമ്മിലുള്ള അകലം കൂടുകയുമാണ് കൃഷിക്ക് നല്ലത്.
തനിവിള
മറ്റു കൃഷികളുടെ ഇടയില്‍ അല്ലാതെ, കൊക്കോ മാത്രം നടുന്ന രീതിയാണ് ഉദ്ദേശിക്കുന്നത്. ചെടികള്‍ തമ്മില്‍ പത്തടിയും, രണ്ടു ലൈനുകള്‍ തമ്മില്‍ പത്തടിയും ആയിട്ട് നട്ടാല്‍, ഒരെക്രയില്‍ നാനൂറു ചെടികള്‍ നടാം.
ഇടവിള
മറ്റു സ്ഥിരമായ കൃഷിയുടെ ഇടയില്‍ (തെങ്ങ്, കമുക്, റബര്‍ മുതലായവ) നടുന്ന രീതിയാണ്. ഇങ്ങനെ നടുമ്പോള്‍, ചെടികള്‍ തമ്മില്‍ പത്തോ പതിനഞ്ചോ അടി അകലവും, രണ്ടു ലൈനുകള്‍ തമ്മില്‍ ഇരുപതടി അകലവും വേണം.
നടുന്ന രീതി.
ഇപ്പോള്‍ കൊക്കോയുടെ കുരു പാകി മുളപ്പിക്കുവാന്‍ പറ്റിയ സമയമാണ്. ആറോ, ഒന്‍പതോ ഇഞ്ച്‌ നീളമുള്ള പോളിത്തീന്‍ കൂടുകളില്‍ മണ്ണും, ചാണകപ്പൊടിയും കൂടി (കുറച്ചു മണലും കൂടി ഉണ്ടെങ്കില്‍ നല്ലത്) മിസ്രിതമാക്കിയിട്ടു നിറക്കുക. അതിനു ശേഷം ഓരോ കൊക്കോ കുരു , ഒരിഞ്ചു താഴ്ത്തി നടുക. ആവശ്യത്തിന് ജല സേചനവും, തണലും നല്‍കണം. കൂടകള്‍ തമ്മില്‍ ഒരടിയെന്കിലും അകലം വേണം. മൂന്നു മാസം കഴിയുമ്പോഴേക്കും, കൂടയില്‍ തൈകള്‍ തയ്യാറാകും.
ജൂണ്‍ മാസമാകുമ്പോള്‍, ഒന്നരയടി സമ ചതുരവും താഴ്ചയുമുള്ള കുഴികളെടുത്തു്, അതില്‍ കുറച്ചു വളപ്പൊടിയും, മണ്ണും ചേര്‍ത്ത്, ഇളക്കിയത്തിനു ശേഹം തൈകള്‍ നടുക. ഒരു മാസം കഴിയുമ്പോള്‍ പത്തു ഗ്രാം ഫാക്ടം ഫോസ് ഇട്ടാല്‍ നന്നായിരിക്കും. വളത്തിന്റെ അളവ് കുറച്ചു, മാസം തോറും ഇടുന്നത് നല്ലതാണ്.
ബഡ് തൈകള്‍.
നൂറു ചെടികള്‍ ഉണ്ടെങ്കില്‍, മുപ്പതു ചെടികളില്‍ നിന്ന് എഴുപതു ശതമാനവും, എഴുപതു ചെടികളില്‍ നിന്ന് മുപ്പതു ശതമാനവും ആദായമാണ് കിട്ടുക. പകരം, മുഴുവന്‍ ബഡ് തൈകളാണെന്കില്‍, നൂറു ചെടികളില്‍ നിന്നും നൂറു ശതമാനം ആദായം കിട്ടും. കായ്ഫലമുള്ള ചെടികളും ബഡ് ചെയ്തു ഫലഭൂയിഷ്ടമാക്കാം.
കാഡ്ബറീസിന്റെ ഫാമുകളില്‍ നിന്ന് കൂടത്തൈകള്‍ കിട്ടും. താമരശ്ശേരി ഓഫീസിന്റെ ഫോണ്‍ നമ്പര്‍ താഴെ കൊടുക്കുന്നു.


0495 2225103.

My Mobile: 9400759820.
                     9495169820.

Wednesday, February 29, 2012

കൊക്കോ കൃഷി.

ഇപ്പോള്‍ കൊക്കോ പൂക്കുകയും, ചെറിയ കായകള്‍ വിരിയുകയും ചെയ്യുന്ന സമയമാണ്.
അതുകൊണ്ടു തന്നെ കീട നാശിനികള്‍ ഉപയോഗിക്കേണ്ട നല്ല സമയവുമാണ്.










Wednesday, June 8, 2011

കൊക്കോ കൃഷി.




ഇപ്പോള്‍, കൊക്കോ കൃഷിക്ക് സ്വീകാര്യമായ സമയമാണ്. രണ്ടു വര്ഷം മാത്രം പ്രായമുള്ള ഒരു കൊക്കോ ചെടിയുടെചിത്രമാണ് മുകളില്‍ കൊടുത്തിട്ടുള്ളത്. ചെടി, ഇനിയും ഒരു നൂറു കൊല്ലം ഫലം തരും. ഇത്ര പെട്ടെന്നും, ഇത്രയുംദീര്‍ഘ കാലത്തേക്കും ആദായം തരുന്ന മറ്റു കൃഷികള്‍ നമുക്കില്ലതന്നെ! ഇരുന്നൂറോളം ചെടികള്‍ ഉള്ള ഞാന്‍, കഴിഞ്ഞ വര്ഷം, ഒന്നര ലക്ഷം രൂപയ്ക്കു, കൊക്കോ വിറ്റ അനുഭവമുണ്ട്! കൂലിച്ചിലവ് ഒരു രൂപ പോലും ഇല്ല!

ഇപ്പോള്‍ ഒരു കിലോ കൊക്കോയുടെ വില, ഏകദേശം അമ്പതു രൂപയുണ്ട്.

കൃഷിയോട് താല്പര്യമുള്ളവര്‍, ആവശ്യപ്പെട്ടാല്‍, പറ്റുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഞാന്‍ സന്നദ്ധനാണ്. ഞാനുംതിരക്കുള്ള ഒരാളാണ്. എന്നാലും, കൃഷി സംബന്ധമായ സഹായങ്ങള്‍ക്ക് ബന്ധപ്പെടുക. നിങ്ങളുടെ കാര്‍ഷികസുഹൃത്തുക്കള്‍ക്കും, ആവശ്യമെന്നു തോന്നിയാല്‍, മെയില്‍ ഫോര്‍വേഡ്‌ ചെയ്യുക.

കൊക്കോ കൃഷിയെക്കുറിച്ചു വിശദമായിട്ടു്, എന്റെ പഴയ പോസ്റ്റുകളില്‍ എഴുതിയിട്ടുണ്ട്. അതു കൊണ്ടാണ്, ഇപ്പോള്‍ കൂടുതല്‍ വിശദമായിട്ടു എഴുതാത്തത്. താല്പര്യമുണ്ടെങ്കില്‍, പഴയ പോസ്റ്റുകളും കൂടി, കൂട്ടി വായിച്ചാല്‍ നന്നായിരിക്കും.


Sunday, September 5, 2010

കൊക്കോ കൃഷി.

കൊക്കോ കായകള്‍.

Thursday, August 5, 2010

കൊക്കോ ഇനി വില കുറയുന്ന പ്രശ്നമേ ഇല്ല.

നമ്മുടെ ആഭ്യന്തര ഉപയോഗത്തിനുള്ള കൊക്കോ ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നില്ല . പിന്നെ, കൊക്കൊയുടെ പ്രധാന ഉപയോഗം sweets നിര്‍മ്മിക്കാനാണ്.അതുകൊണ്ട് ഇനി വില കുറയുന്ന പ്രശ്നമേ ഇല്ല. ഈ വര്ഷം 48 രൂപയാണ് എനിക്ക് കിട്ടിയ കൂടിയ വില.ഇപ്പോള്‍ ഒരു കിലോ കൊക്കൊയുടെ വില (wetbeens )ഏകദേശം നാല്‍പ്പതു രൂപ.
ഉണങ്ങിയതിന് കിലോ നൂറ്റിഅറുപതു രൂപ.
എന്തുകൊണ്ട് നിങ്ങള്‍ക്കും ശ്രമിച്ചുകൂട?
കൊക്കോ വളരെ ആദായകരമായ ഒരു കൃഷിയാണ്. കുറഞ്ഞ ചിലവില്‍ ആര്‍ക്കു വേണമെങ്കിലും പരീക്ഷിച്ചുനോക്കാം.ഒരു കൊക്കോ ചെടി നട്ടാല്‍, ഏകദേശം പതിനെട്ടു മാസമാകുമ്പോള്‍ പൂക്കും . 6
മാസം കൊണ്ട് ഫലം ഉപയോഗ്യമാകും.ഒരു കൊക്കോ ചെടിയുടെ ആയുസ്, ഏകദേശം നൂറു
വയസ്സാണ്. കൃഷിക്ക്, പ്രത്യേക ചിലവില്ല, മറ്റു കൃഷികളുടെ ഇടയില്‍ (കമുക്,
തെങ്ങ് , റബര്‍,)ഇടവിളയായിട്ടു കൃഷി ചെയ്യാം. സ്വന്തമായിട്ട് കൃഷി
ചെയ്യാന്‍ പറ്റിയ ഭൂമിയുള്ള ആര്‍ക്കുവേണമെങ്കിലും ശ്രമിച്ചു നോക്കാം.
ഏറ്റവും നല്ല രീതിയില്‍, ആദായകരമായ രീതിയില്‍ കൊക്കോ എങ്ങനെ കൃഷി ചെയ്യാം? താല്പര്യമുണ്ടെങ്കില്‍ ബന്ധപ്പെടുക.

അപ്പച്ചന്‍ ഒഴാക്കല്‍,

പനംപിലവ്, പി. ഒ,

മലപ്പുറം, ജില്ല., കേരളം,

സൗത്ത് ഇന്ത്യ. PIN 673639

ഫോണ്‍: 0483 2759820
mob : 9400759820, 9495169820.
e mail: oachacko @gmail .com , ozhakkalappachan@yahoo.com ,
appachanozhakkal@hotmail.com

കൊക്കോ ഇടവിളയായി നട്ട് വളര്‍ത്താം.

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലക്കുറവും, വര്‍ദ്ധിച്ച കൃഷിച്ചിലവും, തൊഴിലാളികളുടെ ഉയര്‍ന്ന വേതനവും, കാലാവസ്ഥാ വ്യതിയാനവും എല്ലാം കൂടി, കര്‍ഷകരെ കൃഷിയില്‍ നിന്ന് പിന്തിരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെയാണ്‌ കൊക്കോ കൃഷിയുടെ പ്രസക്തി. ഒരു ചെടി നട്ടാല്‍ രണ്ടു വര്ഷം കൊണ്ട് കായ്ക്കും. നാലഞ്ചു വര്ഷം ആകുമ്പോഴേക്കും നല്ല വരുമാനമാകും. പ്രത്യേകിച്ച് ജോലിക്കാരുടെ ആവശ്യമില്ല. സ്ത്രീകള്‍ക്ക് ആണെങ്കിലും മൂപ്പെത്തിയ കായകള്‍ ശേഖരിച്ചു വില്‍ക്കാന്‍ കഴിയും. കൊക്കോ നടുന്നതിന് പ്രത്യേക സ്ഥലം ആവശ്യമില്ല. തെങ്ങ്, കമുക്, റബ്ബര്‍ മുതലായ കൃഷികളുടെ ഇടവിളയായി നട്ട് വളര്‍ത്താം.

Monday, August 17, 2009